ചിറയിൻകീഴ്.സംസ്ഥാന സർക്കാരിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ചിറയിൻകീഴ് ബ്ലോക്ക്തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, പി മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ കെ മോഹനൻ, ജി ശ്രീകല, പി അജിത, ജയ ശ്രീരാമൻ, ബിഡിഒ സ്റ്റാർലി ഒ എസ്, നിർവഹണ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
