രാജീവ് ഗാന്ധി അനുസ്മരണം നടത്തി രാജീവ് ഗാന്ധി കൾച്ചറൽ ഫോറം

രാജീവ് ഗാന്ധി അനുസ്മരണം നടത്തി രാജീവ് ഗാന്ധി കൾച്ചറൽ ഫോറം

തിരുവനന്തപുരം : ഭാരതത്തിൻ്റെ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനത്തിൽ അഴൂർ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സദ്യ ഒരുക്കി രാജീവ് ഗാന്ധി കൾച്ചറൽ ഫോറം അദ്ദേഹത്തിന് സ്മരണാഞ്ജലികൾ അർപ്പിച്ചു. അഴൂർ പുത്തൻ മന്ദിരം വൃദ്ധ സദനത്തിൽ നടന്ന അനുസ്മരണ ചടങ്ങ് ഫോറം പ്രസിഡൻ്റ് അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. പ്രാമ പഞ്ചായത്തംഗം കെ. ഓമന സ്വാഗതവും, പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം ബി. മനോഹരൻ ഭാരവാഹികളായ എ.കെ. ശോഭനദേവൻ, ജി.സുരേന്ദ്രൻ, മാടൻവിള നൗഷാദ്, എസ്.ജി അനിൽ കുമാർ, പ്രവീണകുമാരി, റഷീദ് റാവുത്തർ, ഓമന ടീച്ചർ, അനിത, ചന്ദ്രസേനൻ, സതി തുടങ്ങിയവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *