കുന്നത്തുകാൽ.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സ്കൂൾ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കുന്നത്തുകാൽ, ചിമ്മിണ്ടി നീലകേശി വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സമ്പൂർണ്ണ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ശുചീകരണ ദിനാചരണം പ്രധാനാധ്യാപിക അജിത സുശീലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡി.നടരാജൻനായർ അധ്യക്ഷത വഹിച്ചു.
അധ്യാപക രക്ഷാകർതൃ സമിതി സെക്രട്ടറി വിനിതകുമാരി ഐ.പി, അധ്യാപക കൗൺസിൽ സെക്രട്ടറി അനുപമ കെ.ആർ, ഉപ പ്രഥമാധ്യാപിക ശ്രീദേവി ജെ.ആർ, ശ്രീനീലകേശി ദേവിക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പി.ഹരികുമാർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. ഗോപിനാഥൻനായർ എന്നിവർ സംസാരിച്ചു.
സമ്പൂർണ്ണ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരവും, ക്ലാസ് മുറികളും, ശുചിമുറികളും, വിദ്യാർഥികൾ പെരുമാറുന്ന പൊതുസ്ഥലങ്ങളും വൃത്തിയാക്കി.
വിവിധ ക്ലബ്ബ് സെക്രട്ടറിമാരായ സുചിത്ര.എസ്, ഗീതിക. എ, അനില.എസ്, ബി.മണിയൻ, എസ്.രജനീഷ്, എം.ശ്രീകുമാർ, വേണു, എസ്.ശിവകുമാർ എന്നിവർ നേതൃത്വം നൽകി.


