കുന്നത്തുകാൽ : ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ യൂസർഫീയുടെ പേരിൽ പരാതികൾ സ്വീകരിക്കാത്തതിൽ ജനാധിപത്യ കേരള കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഉദ്യോഗസ്ഥർ ഫ്രണ്ട് ഓഫീസിന് മുന്നിൽ ഇരിക്കുന്ന
ഹരിതകർമ്മസേനയിലെ അംഗങ്ങളുടെ നിർദേശനുസരണം പരാതികൾ മടക്കുന്നത് പൊതുജനങ്ങളുടെയിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സേവനങ്ങളിലെ കാലതാമസവും അകാരണമായി പരാതികൾ സ്വീകരികാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ സൂചന സമരം നടത്തുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
ജനാധിപത്യ കേരള കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം നേതൃത്വയോഗം സംസ്ഥാന കമ്മിറ്റി അംഗം റോബിൻ പ്ലാവിള ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ നാറാണി അദ്ധ്യക്ഷത വഹിച്ചു.
പാറശ്ശാല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമിദാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി പി. വി കുര്യൻ പ്രതിഷേധ പ്രേമയം അവതരിപ്പിച്ചു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് കൊല്ലയിൽ, ജനാധിപത്യ കർഷക യൂണിയൻ മണ്ഡലം സെക്രട്ടറി വണ്ടിത്തടം സന്തോഷ്,ഷിജിൻ ജോയ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
