ചിറയിൻകീഴ്.നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ,ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ ചിറയിൻകീഴ് സംഘടിപ്പിച്ച കുട്ടി പോലീസ് അവധിക്കാല ക്യാമ്പ് വിജയകരമായി സമാപിച്ചു . മെയ് 15,16 തീയതികളിൽ നടന്ന ക്യാമ്പിൽ സ്കൂളിലെ 3,4 ക്ലാസ്സുകളിൽ കുട്ടിപോലീസ് പദ്ധതിയിൽ അംഗങ്ങളായ 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു . പദ്ധതിയുടെ ലോഗോ പ്രകാശനം ,സർട്ടിഫിക്കറ്റ് വിതരണം ,പ്രതിഭകളെ ആദരിക്കൽ തുടങ്ങിയവ ഇതോടോപ്പം നടന്നു .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടു സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ സെഷനുകൾ ഉൾപ്പെടുത്തിയിരുന്നു . കുട്ടികളുടെ മനസികവികാസം ,സുരക്ഷ ,നിയമബോധം എന്നീ വിഷയങ്ങളിൽ പ്രമുഖർ കുട്ടികളോട് സംവദിച്ചു .കൂടാതെപോലീസ് സ്റ്റേഷൻ ,ഫയർ സ്റ്റേഷൻ സന്ദർശനത്തിലൂടെ കുട്ടികൾക്ക് അവയുടെ പ്രവർത്തനം നേരിൽ മനസിലാക്കാനും അടിയന്തിര സാഹചര്യങ്ങളിലെ പ്രതികരണം എങ്ങനെ ആയിരിക്കണം എന്നും മനസിലാക്കുവാൻ സാധിച്ചു . ആനത്താവള സന്ദർശനം കുട്ടികള്‍ക്ക് പുതിയ അനുഭവമായിരുന്നു .



