January 15, 2026

വർക്കല : വിസ്ഡം വിമൺസ് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെയും വിസ്‌ഡം ഗേൾസിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായുള്ള അവധിക്കാല പഠന ക്യാമ്പായ ‘സമ്മറൈസ് മോറൽ സ്കൂൾ ‘ ആരംഭിച്ചു. ഓടയം ദാറുസ്സലാം മദ്റസ ഹാളിൽ ആരംഭിച്ച പഠന ക്യാമ്പ് വിസ്ഡം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് മാഹീൻ കുട്ടി പാലാംകോണം ഉദ്ഘാടനം ചെയ്തു.

മെയ് 14 മുതൽ 17 വരെ രാവിലെ 9 മുതൽ ഉച്ചക്ക് 12 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിസ്ഡം ഗേൾസ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി ആസിയ അദ്ധ്യക്ഷത വഹിച്ചു, വിസ്ഡം മണ്ഡലം വൈസ് പ്രസിഡൻ്റ് മിർസാദ്, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡൻറ് സലിം കുട്ടി ഓടയം, മധുനൂർ എന്നിവർ സംസാരിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന് വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ്‌ അർഷദ് അൽ ഹികമി താനൂർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അൽഫഹദ് പൂന്തുറ, ഷെയ്ഖ് അൽഅമീൻ തുടങ്ങിയവർ നേതൃത്വം നൽകും. വിസ്ഡം വിമൻസ് മണ്ഡലം സെക്രട്ടറി സബീനറാഫി സ്വാതവും, ഗേൾസ് ഓടയം ശാഖ സെക്രട്ടറി സൈനബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *