പാറശാല∙ശക്തമായ കാറ്റിലും മഴയിലും പരശുവയ്ക്കൽ പ്രദേശത്ത് വ്യാപക കൃഷിനാശം. പെരുവിള, പുല്ലുർക്കോണം, പനയറയ്ക്കൽ, കോവിൽനട, നെടിയാംകോട് എന്നിവിടങ്ങളിൽ നൂറുകണക്കിനു മൂട് വാഴകൾ ഒടിഞ്ഞു വീണു. പരശുവയ്ക്കൽ–പെരുവിള റോഡിൽ തെക്കൂംകര ക്ഷേത്രത്തിനു സമീപം റോഡിൽ തെങ്ങ് വീണത് ഗതാഗത തടസ്സത്തിനു ഇടയാക്കി. ഫയർഫോഴ്സ് എത്തി മുറിച്ചു മാറ്റി. അഞ്ഞൂറു മൂട് വാഴ നശിച്ച കർഷകർ വരെ ഉണ്ട്. ഞായർ രാത്രി പനയറയ്ക്കൽ റോഡിൽ പന മുറിഞ്ഞ് വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചു.
