January 15, 2026

അഞ്ചുതെങ്ങ് : കാപാലീശ്വരത്ത് കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം സംഭവിച്ചു. രാവിലെ 9:30 ഓടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് ഭാഗത്തുനിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന KL O2 AY 7565 എന്ന ഹ്യുണ്ടായ് കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം കാപാലീശ്വരം പോളക്കലിന് സമീപത്ത് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. വാഹനത്തിൽ മൂന്നോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർക്ക് സാരമായ പരുക്കുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *