പാറശ്ശാല : സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. പാറശ്ശാല സബ് ആർടി ഓഫീസിന്റെ നേതൃത്വത്തിലാണ് പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂൾ ബസ് ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ഭാരതീയ വിദ്യാപീഠം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ്, പാറശ്ശാല സബ് ജോയിൻറ് ആർടിഒ ജോസ് അലക്സ് ഉദ്ഘാടനം നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിതീഷ് ബി ജിഷോർ ആർ. എ എം ബി ഐ മാരായ പ്രശാന്ത് കെ എസ് അനീഷ് എ.എൽ തുടങ്ങിയവർ നേതൃത്വം നൽകി.
