ആറ്റിങ്ങൽ : കേരള പോലീസ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഇളബ ഹയർ സെക്കന്ററി സ്കൂളിൽ കൗമാര കാലവും പോലീസും : എന്ന വിഷയത്തിൽ ആനുകാലികമായി കൗമാരക്കാർ നേരിടുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു കെ പി എ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി അംഗം പി അജിത്കുമാർ അധ്യക്ഷനായ ക്ലാസ്സിന് ജില്ലാ കമ്മിറ്റി അംഗം ലിബിൻ സ്വാഗതം ആശംസിച്ചു ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി ജയകുമാർ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ തിരുവനന്തപുരം റൂറൽ വനിതാ സെൽ ഡി സി ർ സി കൗൺസിലർ ദീപ എസ് നായർ നയിച്ച ക്ലാസ്സിൽ കെ പി എ ജില്ലാ പ്രസിഡന്റ് വിജു റ്റി, കെ പി എ ജോയിന്റ് സെക്രട്ടറി സുനിൽകുമാർ വി, ജില്ലാ നിർവാഹക സമിതി അംഗം ജി എസ് കൃഷ്ണലാൽ, സ്വാഗത സംഘം ചെയർമാൻ രഞ്ജിത്, പ്രിൻസിപ്പാൾ ബീനാകുമാരി ഒ പി ടി എ പ്രസിഡന്റ് സുഭാഷ് കെ പി എ എന്നിവരും വിദ്യാർഥികളും പങ്കെടുത്തു ക്ലാസ്സിന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് നന്ദി പ്രകാശിപ്പിച്ചു. നിറഞ്ഞ സദസുകൊണ്ടും വിഷയവതരണത്തിലെ വ്യത്യസ്ഥത കൊണ്ടും ക്ലാസ്സ് ശ്രദ്ധേയമായി
