തിരുവനന്തപുരം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാനിധി വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം ജൂണ്‍ 3ന് വിതരണം ചെയ്യും. വൈകുന്നേരം 3 മണിക്ക് ഡി സി സി ഓഫീസിലെ ഇന്ദിരാഗാന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ഡോ.ശശി തരൂരും അടൂര്‍ പ്രകാശും മുഖ്യാതിഥികളായിരിക്കും. ഡി സി സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷം വഹിക്കും. ഡോ.പി.കെ.രാജശേഖരന്‍ പ്രഭാഷണം നടത്തും. എം.വിന്‍സെന്റ് എം എല്‍എ, എന്‍.ശക്തന്‍, വി.എസ്.ശിവകുമാര്‍, ജി.എസ്.ബാബു, ജി.സുബോധന്‍, മര്യാപുരം ശ്രീകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, കെ.മോഹന്‍കുമാര്‍, , കരകുളം കൃഷ്ണപിള്ള, എന്‍.പീതാംബരക്കുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ 350 വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
