മുട്ടപ്പലം : പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്ത് 2024-26 ലേക്കുള്ള ജമാഅത്ത് പരിപാലന സമിതി തെരഞ്ഞെടുപ്പ് നടന്നു. ഓഡിറ്റർ എസ് എച്ച് സലീം തെരഞ്ഞെടുപ്പ് വാരണാധികാരിയായിരുന്നു. ബലിപെരുന്നാൾ ദിവസം ജമാഅത്ത് ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽബോഡി യോഗത്തിൽ വെച്ച് 13 അംഗ കമ്മിറ്റിയും ഓഡിറ്റർമാരെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് എം റഹീം, ജനറൽ സെക്രട്ടറി ആർ നൗഷാദ്, വൈസ് പ്രസിഡന്റ് എ ആർ ഷാഫി, ജോയിൻ സെക്രട്ടറിമാരായി സക്കീർ ഹുസൈൻ, മുജീബ് , കമ്മിറ്റി അംഗങ്ങളായി എം മജീദ്, എച്ച് സൈനുദ്ദീൻ, ഷാഫി ബഷീർ, നാസർ മാതശ്ശേരി കോണം, നസീർ പടിഞ്ഞാറ്റിൽ, അബൂബക്കർ സിദ്ദീഖ്, നാസർ ശാസ്തവട്ടം, എ നുജും, ഓഡിറ്റർമാരായി സാബു ജഹാൻസ്, എ നൗഷാദ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
