വെള്ളറട: നാലുവയസ്സുള്ള ചെറുമകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് 96 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്സോ) കെ. വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്സോ യിലെ വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.
