കണിയാപുരം : നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്ററ് 2024 എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ജൂൺ 11 വൈകുന്നേരം 4 മണിക്ക് കണിയാപുരം പള്ളിനട NIC സെന്ററിൽ നടന്ന അവാർഡ് മീറ്റ് നന്മ രക്ഷാധികാരി അഷറഫ് ചാന്നാങ്കര അദ്ധ്യക്ഷത വഹിക്കുകയും തൻസീൽ വാഫി ഖിറാഅത്തും റിട്ടയേർഡ് അദ്ധ്യാപകനും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ കബീർ സാർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

നൂറിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത സദസ്സിനെ കേരളത്തിലെ അറിയപ്പെടുന്ന മെന്ററും അദ്ധ്യാപകനുമായ ഡോ: സുജിത് എഡ്വിൻ പെരേര (Director & Mentors Mentor at Naiter-National Institute for Training and Educational Research) കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നൽകി വിദ്യാർത്ഥികളുടെ മുന്നോട്ടുള്ള യാത്രകൾക്ക് കൂടുതൽ കരുത്ത് പകർന്നു. നന്മ മീഡിയ ഹെഡ് ശ്രീ സുധീർ ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൊ: മജീദ് സാർ, അലി ഷിയാസ് (KMHS), ശിവ പ്രസാദ് (vigilance dipartment), അഡ്വ: നിസ്സാം തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രസ്തുത ചടങ്ങിൽ 27കൊല്ലത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അനസ് മഠത്തിനെ (KSEB Sub Engineer) ആദരിച്ചു. ചടങ്ങിൽ നന്മ ടീം അംഗങ്ങളായ മാഹീൻ കളർ അമീൻ മൈവള്ളി, മണ്ണിൽ അഷറഫ്`ഷിയാസ് കണിയാപുരം, മൻസൂർ ബഷീർ, ഷംനാദ് സലിം, അൻസാരി അലിയാർ കുഞ്ഞ്, ജഹുഫർ, നാസിം, മൻസൂർ അബ്ദുൽ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു. സഫറുല്ലാഹ് തോപ്പ്നടയുടെ നന്ദി പ്രസംഗത്തോടുകൂടി പരിപാടി സമാപിച്ചു.

