വർക്കല.കേരള പോലീസ് അസോസിയേഷൻ രൂപീകൃതമായതിന്റെ 45-)0 വാർഷിക ദിനാചരണവും കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണവും കേരള പോലീസ് നടന്നു. അസോസിയേഷൻ തിരുവനന്തപുരം ജില്ല പ്രസിഡൻറ് വിജു റ്റിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ് എസ് ആർ യോഗം ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി ജ്യോതിഷ് ആർ കെ, സംസ്ഥാന നിർവാഹക സമിതി അംഗം വിനോദ്, വർക്കല എസ് എച്ച് ഒ ശ്രീകുമാർ ,എസ് ഐ അഭിഷേക് എന്നിവർ സംസാരിച്ചു . കെ പി എ തിരുവനന്തപുരം റൂറൽ ജില്ല സെക്രട്ടറി വിനു ജി വി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ വി നന്ദിയും രേഖപ്പെടുത്തി. ജൂലൈ 17ന് വർക്കല വച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം ഭാരവാഹികളായി രഞ്ജിത്ത് (ചെയർമാൻ),ശംഭു (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
