വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഫല വൃക്ഷതൈ വിതരണം യു ഐ ടീ കോളേജിൽ വെച്ച് വാർഡ് മെമ്പർ സിന്ധു സുരേഷിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷീജ അനന്തു മോന് ഫല വൃക്ഷത്തൈ നൽകിക്കൊണ്ട്
ഉദ്ഘാടനം നിർവഹിച്ചു.
ഷീല ടീച്ചർ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുമി കൃതജ്ഞതയും രേഖപ്പെടുത്തി. വക്കം സുനു, കോളേജ് അധ്യാപകർ, മറ്റു ജീവനക്കാർ വിദ്യാർത്ഥികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

