കടക്കാവൂർ.സർക്കാർ അക്കൗണ്ട് വഴി നൽകുന്ന പണം ബാങ്ക്കളിൽ പോയി കാത്തുനിൽക്കാതെ മിനിറ്റ് കൾക്കകം കയ്യിൽ ലഭിക്കുന്നതിന് വേണ്ടി കടക്കാവൂർ പഞ്ചായത്ത് കല്ലൂർക്കോണം ജംഗ്ഷനിലെ സേവന കേന്ദ്രത്തിൽ സ്ഥാപിതമായ സി എസ് ഡി ഡിജിറ്റൽ പൊതു സേവന കേന്ദ്രത്തിന്റെ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് വി. ചന്ദ്രികയ്ക്ക് കൈമാറി ഐ. എൻ. റ്റി . യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു ചടങ്ങിൽ ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, യു. പ്രകാശ്, ഷിഹാബുദീൻ, ആർ. വിജയകുമാർ,സതീഷ് കല്ലൂർക്കോണം, ചന്ദ്രദാസ്, അരുണിമ, ആതിര എന്നിവർ പങ്കെടുത്തു.
