ആലംകോട് : ചാത്തമ്പറ, കല്ലുവെട്ടാൻകുഴിയിൽ കോൺട്രാക്ടർ രാധാകൃഷ്ണക്കുറുപ്പിൻ്റെ വീടിന് സമീപത്താണ് സംഭവം.
ഇന്ന് പുലർച്ചെ 5 മണിയോടെ മരം ഒടിഞ്ഞ് വൈദ്യുത ലൈനിൽ വീഴുകയും പോസ്റ്റ് തകരുകയും ചെയ്തു. വൈദുത ലൈൻ റോഡിലാണ് പതിച്ചത്. ഉടൻ തന്നെ അറിയിച്ചതിനെ തുടർന്ന് KSEB ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
പുലർച്ചെ നേരം പുലരുന്നതിന് മുൻപ് പാൽക്കാരും മറ്റും സഞ്ചരിക്കുന്ന റോഡാണിത്. നാട്ടുകാർ റോഡിൽ കാവൽ നിന്നു.
ഈ പ്രദേശത്ത് വൈദ്യുതി പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
രാവിലെ എത്തി നടപടി സ്വീകരിക്കുമെന്ന് KSEB അധികൃതർ അറിയിച്ചു..
