2024 പരിസ്ഥിതി ദിനചാരണത്തിനോടനുബന്ധിച്ചു കിഴുവിലം ഗ്രാമ പഞ്ചായത്തിലെ പുരവൂർ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഫോറെസ്ട്രി ക്ലബ് ഉൽഘാടനം, പരിസ്ഥിതി ദിന സന്ദേശം നൽകൽ, വൃക്ഷതൈകൾ നടീൽ എന്നിവ നടന്നു.

കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത ഉൽഘാടനം നിർവഹിച്ചു. പുരവൂർ വാർഡ് മെമ്പർ ആശ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ബിന്ദു സ്വാഗതം ആശംസിച്ചു. ഫോറെസ്ട്രി ക്ലബ് ന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് ൽ നിന്നും സ്കൂൾ എച്ച് എം സ്വീകരിച്ചു


. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഷാജി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം സംബന്ധിച്ചു വിദ്യാർത്ഥി കൾക്ക് ക്ലാസ്സ് എടുത്തു. ഡെപ്യൂട്ടി ആർ എഫ് ഒ (Gr)ഷാജഹാൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സുൽഫത്തു ബീവി, മദർ പി ടി എ ജയലക്ഷ്മി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ വിവിധ വൃക്ഷ തൈകൾ നട്ടു.


