തിരുവനന്തപുരം : കഠിനംകുളം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം മര്യനാട് അതിർത്തിയിൽ പുരയിടത്തിൽ സേവിയർ (69) ആണ് മരണപ്പെട്ടത്.സേവിയറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.
വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. വള്ളത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്.കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയെങ്കിലും
സേവിയറിനു വള്ളത്തിനടിയിൽപ്പെട്ടു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ജോൺസൺ, അനീഷ് വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരിൽ
ജോൺസൻ അനീഷ് എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ജോൺസൻ്റെ നില ഗുരുതരമാണ്.
മരണപ്പെട്ട സേവ്യറിൻ്റെ മകൻ അനീഷിൻ്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്..
