ആറ്റിങ്ങൽ : എസ് എച്ച് ഒ ഇനി ജി ഗോപകുമാർ 2007ബാച്ചിലെ പോലീസ് ഇൻസ്പെക്ടർ ആയാണ് കേരള പോലീസിലെ ജോലിയിൽ പ്രവേശിക്കുന്നത്. ഗോപകുമാർ,2008ൽ ആറ്റിങ്ങൽ, വർക്കല സ്റ്റേഷനുകളിൽ പ്രൊബേഷൻ എസ് ഐ ആയി ജോലി നോക്കിയിരുന്നു. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടർ ആയും ഇൻസ്പെക്ടർ ഓഫ് പോലീസ് ആയും ജോലി നോക്കി. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ നിരവധി കേസുകളിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെയും , കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെയും അമർച്ച ചെയ്തിട്ടുണ്ട്. ഗോപകുമാർ ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്ന എല്ലാ സ്റ്റേഷനുകളി ലെയും പ്രതികളുടെ പേടിസ്വപ്നമായിരുന്നു. മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പോലീസ് മെഡൽ ഡിജിപിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ എംഡി എം എ മയക്കുമരുന്ന് കടത്തിൽപ്പെട്ട നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ ജി ഗോപകുമാർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൊല്ലം പരവൂർ സ്വദേശിയാണ്

Posted inAttingal
