ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കർഷകസഭയും ഞാറ്റുവേല ചന്തയും 03.07.24 ബുധൻ രാവിലെ 9 മണിക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഷൈലജ ബീഗം ഉൽഘാടനം നിർവഹിക്കും, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ പി സി അദ്ധ്യക്ഷയാകും . കൃഷി അസിസ്റ്റന്റ് ഡയറക്ടറും ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 8 പഞ്ചായത്തുകളിലെ കൃഷിഭവനുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നുമുള്ള കാർഷിക ഉൽപ്പന്നങ്ങളാണ് വിൽപ്പനക്കും പ്രദർശനത്തിനുമായി ഒരുക്കിയിരിക്കുന്നത്. വിവിധ പച്ചക്കറി തൈകൾ , കർഷകരുടെ ഉൽപ്പന്നങ്ങൾ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിവിധ ഫല വ്യക്ഷത്തൈ കളുടെയും നടിൽ വസ്തുക്കളുടെയും പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട് . ജൈവ ജീവാണു വളങ്ങൾ കാർഷിക പണി ആയുധങ്ങൾ ജൈവ കീട നിയന്ത്രണ ഉപാധികൾ തുടങ്ങിയവ കർഷകർക്ക് ലഭ്യമാകുന്നു .കർഷകർക്ക് തങ്ങളുടെ ജൈവകാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കുള്ള സൗകര്യവും, പരമ്പരാഗത വിത്ത് ഇനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിത്ത് ഇനങ്ങളും കൈമാറ്റം ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ചിറയികീഴ് സീഡ് ഫാം, വിവിധ പഞ്ചായത്തുകളിലെ ആഗ്രോ സർവീസ് സെന്റർ, മിൽക്കോ ഗ്രൂപ്പ്. കുടുംബശ്രീ ഗ്രൂപ്പ്, ജെ ൽ ജി ഗ്രൂപ്പ് എന്നിവർ ഒരുക്കുന്ന പ്രത്യേകം സ്റ്റാൽ , കുടുംബശ്രീ ഒരുക്കുന്ന ഫുഡ് ഫെസ്റ്റും ഒരുക്കിയിരിക്കുന്നു .
