മൂന്ന് വർഷം മുൻപുള്ള ഗൂണ്ടാകുടിപ്പക : തലസ്ഥാനം വീണ്ടും നടുങ്ങി; ബോംബിന് പകരം ബോംബ്

മൂന്ന് വർഷം മുൻപുള്ള ഗൂണ്ടാകുടിപ്പക : തലസ്ഥാനം വീണ്ടും നടുങ്ങി; ബോംബിന് പകരം ബോംബ്

കഴക്കൂട്ടം∙ സ്റ്റേഷൻകടവിനു സമീപം അഖിലിനു നേരെ ഉണ്ടായ ബോംബേറ് പഴയ ഗുണ്ടാപ്പകയുടെ തുടർച്ചയെന്ന നിഗമനത്തിൽ പൊലീസ്. ഗുണ്ടാ കേസുകളിലെ പ്രതി നെഹ്റു ജംക്‌ഷൻ സ്വദേശി സുനിലിന്റെ നേതൃത്വത്തിലാണ് തന്റെ നേരെ ബോംബേറ് നടത്തിയതെന്നാണ് അഖിൽ പൊലീസിനോടു പറഞ്ഞത്. മുൻപ് ലഹരി വസ്തുക്കളുടെ കച്ചവടത്തിലും ഗുണ്ടാ ആക്രമണങ്ങളിലും കൂട്ടാളികളായിരുന്നു ഇരുവരും. ഇപ്പോൾ ജയിലിൽ കഴിയുന്ന തുമ്പ സ്വദേശി ലിയോണി ജോൺസൺ ആയിരുന്നു നേതാവ്. ലഹരി വസ്തുക്കളുടെ കച്ചവടത്തിൽ ലിയോണുമായി സുനിൽ തെറ്റിയിരുന്നു. തുടർന്ന് 3 വർഷം മുൻപ് സുനിലിനെ വകവരുത്താൻ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു. സുനിൽ തുമ്പ സ്വദേശി രാജുവുമായി തുമ്പ പാർവതീ പുത്തനാറിനു സമീപം നിന്നു സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കുകളിൽ ലിയോണിയുടെയും അഖിലിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം സുനിലിനു നേരെ നാടൻ ബോംബുകൾ എറിഞ്ഞു. എന്നാൽ സുനിൽ ഒഴിഞ്ഞു മാറിയതിനാൽ തുമ്പ സ്വദേശി രാജുവിന്റെ കാലിൽ വീണാണ് ബോംബു പൊട്ടിയത്. അടുത്ത ആഴ്ച കുടുംബവുമായി വിദേശത്ത് പോകാൻ ഇരിക്കെയാണ് രാജുവിന്റെ ഒരു കാൽ തകർന്നത്.തുടർന്ന് രാജു ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞിരുന്നു. അന്നത്തെ പകയാണ് ഇന്നലെ നടന്ന ബോംബേറിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *