കാരേറ്റ് : പ്രിയദർശിനി എഡ്യൂക്കേഷ ൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. കാരേറ്റ് ആർ. കെ. വി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മുൻ ടൂറിസം വകുപ്പ് മന്ത്രിയും എം എൽ എ യുമായ എ പി അനിൽകുമാർ നിർവഹിച്ചു. പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.
ഇക്കഴിഞ്ഞ എസ്. എസ്. എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്. ബി . ആര്യനെ ഉപഹാരം നൽകി ആദരിച്ചു . പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെയും ബിന്ദു നന്ദനയുടെ മകനാണ് ആര്യൻ . ട്രസ്റ്റ് സെക്രട്ടറി എസ്.സുസ്മിത സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ എ. അഹമ്മദ് കബീർ അധ്യക്ഷനായി. എൻ. സുദർശനൻ, എ.ഇബ്രാഹിം കുട്ടി, എ.ഷിഹാബുദ്ദീൻ , പി.സൊണാൾജ്, എൻ.ആർ. ജോഷി, ജി.ജി ഗിരി കൃഷ്ണൻ, എം.കെ.ഗംഗാധര തിലകൻ, ജി.ശാന്തകുമാരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
