ബാലരാമപുരം: വഴിമുക്കിൽ ദേശീയപാതയോരത്ത് ജനവാസ കേന്ദ്രത്തിൽ ആരാധനാലയത്തിന് സമീപം ആരംഭിച്ച ബാറിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ എ റഷീദിന്
എസ് വൈ എസ് നെയ്യാറ്റിൻകര സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷൻ ആസ്ഥാനത്തെത്തി പരാതി നൽകി,
എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം സുധീർ വഴിമുക്ക്,സോൺ പ്രസിഡൻ്റ് സുലൈമാൻ സഖാഫി വിഴിഞ്ഞം, സോൺ എക്സിക്യൂട്ടീവ് അംഗം ഹക്കീം വഴിമുക്ക് എന്നീവർ
സംബന്ധിച്ചു.
മദ്യശാല മാറ്റി സ്ഥാപിച്ചില്ലെങ്കിൽ
വഴിമുക്കിൽ യാത്ര കാർക്കും പ്രദേശവാസികൾക്കും സ്വൈര്യ ജീവിതം തകരാനിടവരും. അക്രമവും അരാചകത്വവും കൂടാനും
സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണിയുണ്ടാകാനും കാരണമാകുമെന്നും പരാതിയിൽ പറയുന്നു.
ഇത് സംബന്ധിച്ച് നേരത്തെ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിനും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്കും നിവേദനം കൊടുത്തിരിന്നു.
