കഴിഞ്ഞ കൊല്ലം ഏപ്രിലിൽ നടന്ന സംഭവമാണ്. കൃത്യമായി പറഞ്ഞാൽ 2023 ഏപ്രിൽ ഒന്നിന്.
അന്ന് മുതലാണ് CITES ന്റെ I, II, III അനുബന്ധങ്ങളിൽ ഉൾപ്പെടുന്ന വിദേശയിനം പക്ഷികളെയും ജന്തുക്കളെയും വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ IV ൽ ഉൾപ്പെടുത്തിയത്. നിലവിൽ അവയെ വളർത്തുന്നതിനും, കൈവശം സൂക്ഷിക്കുന്നതിനും ചീഫ് വൈൽഡ്ലൈഫ് വാർഡനിൽ നിന്ന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതുണ്ട്. നിയമപരമായ അനുമതിയില്ലാതെ അവയെ കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാണ്.
ഇത്തരം ജീവികളെ (പക്ഷികൾ, മൃഗങ്ങൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ) വളർത്തുന്നവർ, അവയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് PARIVESH 2.0 പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കുകയാണ്. കേരളത്തിൽ നിന്നുള്ള അപേക്ഷകർ ഇ-ട്രഷറി മുഖാന്തിരം 0406 – 01-800-87-00 Breeders License എന്ന ശീർഷകത്തിൽ ആയിരം രൂപ ഫീസ് ഒടുക്കി, അനുബന്ധ രേഖകൾ സഹിതം 31.08.2024 ന് മുമ്പായി PARIVESH 2.0 (ലിങ്ക് കമന്റിൽ) ൽ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അവസാന തീയതിക്കായി കാത്ത് നിൽക്കാതെ കഴിവതും വേഗം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് സദയം ഓർമ്മപ്പെടുത്തുന്നു.
