വിളപ്പിൽശാല : കൃപ ചാറ്റ് വനിതാ കൺവീനറും കോട്ടൺ ഹിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയുമായ ഹസീന സൈക്കിൾ വാങ്ങാൻ വെച്ചിരുന്ന പൈസ കുടുക്ക പൊട്ടിച്ച് ഉണ്ടായിരുന്ന 2400 രൂപയ്ക്ക് ബിസ്ക്കറ്റ് വാങ്ങി ബോക്സിലാക്കി സ്കൂൾ ടീച്ചറെ ഏൽപ്പിച്ചു . ജില്ല കളക്ടറുടെ കളക്ഷൻ സെൻറ്ററിലേക്ക് അവർ കൈമാറി . സ്കൂൾ തുറന്നപ്പോൾ ഒരു സൈക്കിൾ വാങ്ങാൻ ആയിരുന്നു മോഹം അതിനേക്കാൾ ഭയാനകമായ സംഭവമാണ് വയനാട് നടന്നത് രാവിലെ തന്നെ ടീച്ചർ ലതയെ വിളിച്ചു വിവരം പറഞ്ഞു. ബിസ്കറ്റുമായി സ്കൂളിൽ എത്തി അവിടെയെല്ലാ കുട്ടികളുമായി ചേർന്ന് സാധനങ്ങൾ കളക്ട് ചെയ്തു ജില്ലാ കളക്ടറുടെ സെൻറ്ററിലേക്ക് കൈമാറുകയുണ്ടായി . കൃപ ചാരിറ്റി ഇനിയും കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് എത്തിക്കും.

