ചെമ്മരുതി : ഗ്രാമ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പന്തുവിള വെറ്ററിനറി സബ്സെന്ററിൽ ജോലി ചെയ്യുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ താരാമോൾക്ക്പരിക്കേറ്റു.ശനിയാഴ്ച പഞ്ചായത്തിലെ പതിനൊന്നം വാർഡിലെ ക്ഷീര കർഷകന്റെ പശുകൾക്ക് കുളമ്പുരോഗ -ചർമമുഴ പ്രതിരോധ കുത്തിവെയ്പ് നടത്തുന്നതിനിടെയാണ് താരാമോളുടെ മുഖത്തു പശുവിന്റെ ചവിട്ടേറ്റതു. താരാമോൾ തലയിടിച്ചു നിലത്തു വീഴുകയും വീണ്ടും പശു മുഖത്ത് ചവിട്ടിയതിനെ തുടർന്ന് ഇടതു കണ്ണിന് താഴെ അസ്ഥിക്കു പൊട്ടലുണ്ടാവുകയും ചെയ്തു.താരമോളെ അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
