പെരുമാതുറ : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും വള്ളം മറിഞ്ഞ് അപകടം, ശക്തമായ തിരയിൽപ്പെട്ട് രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു, 7 തൊഴിലാളികൾ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് ആദ്യ അപകടം.പുതുക്കുറിച്ചി സ്വദേശി കബീറിൻ്റെ ഉടസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.അപകടം സംഭവിക്കുമ്പോൾ നാല് തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു, വള്ളത്തിലുണ്ടായിരുന്നവർ തെറിച്ച് കടലിൽ വീണെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തി.
ഒരുമണിക്കൂറിനിടെ രാവിലെ ഏഴേ കാൽല മണിയോടെയാണ് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.പെരുമാതുറ സ്വദേശിയായ സഹീറിൻ്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന 3 തൊഴിലാളികൾക്ക് നീന്തി രക്ഷപ്പെട്ടു. പെരുമാതുറ സ്വദേശികളായ തൗഫീഖ്, മനീഷ്,സഹീർ എന്നിവരാണ് രക്ഷപ്പെട്ടത്.വള്ളത്തിലെ എഞ്ചിൻ കിട്ടിയെങ്കിലും വള്ളം പൂർണ്ണമായി തകർന്നു ഏപ്രിൽ മുതൽ ഇതുവരെ 25 അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. ഈയാഴ്ചയിൽ ഒരു മരണവും മുതലപ്പൊഴിയിലുണ്ടായി
