പെരുങ്ങുഴി : ആറാട്ടുകാവിലെ അയ്യങ്കാളി പ്രതിമക്ക് മുന്നിൽ നടന്ന അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജാതിക്കോമരങ്ങളുടെ അതിക്രമങ്ങൾക്കും, തൊട്ടുകൂടാമെക്കുമെതിരെ പടനയിച്ച ധീരനായ പോരാളിയായിരുന്നു അയ്യങ്കാളിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കോൺഗ്രസ് നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എം.കെ. ഷാജഹാൻ, എസ്. മധു, എം. ഷാബുജാൻ, ജനകലത, പ്രശോഭനൻ, എം.നിസാം, പ്രവീണകുമാരി, അഴൂർ രാജു, ഉല്ലാസ്, ജി.എസ് മധു, സാബുസാംബൻ, ചന്ദ്രസേനൻ, ബാബു തുടങ്ങിയവർ പങ്കെടുത്തു.
