തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 6 ലക്ഷത്തോളം രൂപ തട്ടിയെന്ന കേസിൽ നെടുമങ്ങാട് പൂവത്തൂർ സ്വദേശി സിയാം (39) അറസ്റ്റിലായി. സ്വകാര്യ സ്ഥാപനം നടത്തി അതിന്റെ മറവിൽ ബെംഗളൂരുവിലെ പല സ്ഥാപനങ്ങളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് ചെമ്പഴന്തി സ്വദേശിയിൽ നിന്ന് 18,0000 രൂപ, നെടുമങ്ങാട് സ്വദേശിയിൽ നിന്ന് 75,0000 , അയിരൂർപ്പാറ സ്വദേശിയിൽ നിന്ന് 3, 50,000 എന്നിങ്ങനെ തട്ടിയെടുത്തു. തമ്പാനൂർ എസ്എച്ച്ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിയാമിനെ പിടികൂടിയത്.
