കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 33നംബർ തുരുത്തിക്കാട് അംഗനവാടിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അലക്സ് പതാക ഉയർത്തി, തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി മറിയാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു, ശ്രീ ബെൻസി അലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു, ശ്രീമതി ദീപ്തി ലാജി, ശ്രീമതി രമണി കെ കെ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികൾ,പായസ വിതരണം എന്നിവയും നടന്നു

