ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീ ഗണേശ ഉത്സവ സമിതിയുടെയും നേതൃത്വത്തിൽ ഇക്കൊല്ലം നടക്കുന്ന ഗണേശോത്സവം 2024ൻ്റെ ഭാഗമായി പൂജാ വിഗ്രഹങ്ങൾ ചടങ്ങുകളോടുകൂടി പൂജാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.ആഗസറ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയാണ് ഈ കൊല്ലത്തെ
ഗണേശ പൂജ സെപ്റ്റംബർ 7ന് പൂജിച്ച് ശക്തിയാർജ്ജിച്ച ഗണേശ വിഗ്രഹങ്ങൾ രാവിലെ ശ്രീശാർക്കര ദേവി ക്ഷേത്രത്തിൽ എത്തുകയും അവിടെ നിന്ന് ഘോഷയാത്രയായി ആറ്റിങ്ങൽ കല്ലമ്പലം വഴി വർക്കല പാപനാശം കടവിൽ നിമഞ്ജനം നടക്കും പൂജാ വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വക്കേറ്റ് ജി മധുസൂദനൻ പിള്ള നിർവഹിച്ചു ഗണേശ ഉത്സവ സമിതി പ്രസിഡൻ്റ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി, ഗണേശ ഉത്സവ ടെംബിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, ജ്യോതിഷഭൂഷണം മനോജ് ഗോപിനാഥൻ, വക്കം സുനു, സിന്ധു വക്കം, വൈശാഖ് പോങ്ങനാട് , കൊടുവഴന്നൂർ രാജേഷ്, അനി ബാൾ , കടക്കാവൂർ രംജിത്, അനു കൊടുവഴന്നൂർ ,തെറ്റി കുളം അനിൽ, സുബിൻ വെങ്ങോട്, എന്നിവർ പങ്കെടുത്ത.
