അഞ്ചുതെങ് : ഗ്രാമ പഞ്ചായത്തിലാണ് മതിൽ ഇടിഞ്ഞു വീണുതു അനധികൃത നിർമാണം എന്ന് പരാതി നിലവിലുള്ള അഞ്ചുതെങ് പഞ്ചായത്തിലെ വാട്ടർ ടാങ്ക് നിർമാണത്തിന്റെ ഭാഗമായുള്ള ചുറ്റുമതിലാണ് ഇടിഞ്ഞു വീണതു . നിർമാണത്തിനെതിരെ നിലവിൽ ദുരന്തനിവാരണ അതോറിട്ടിക്കും കളക്ടർക്കും, പരിസ്ഥിതി -തീരദേശ പരിപാലന അതോ റിട്ടിക്കും പരാതികൾ നൽകിയിരുന്നു ദുരന്തം ഉണ്ടാകും എന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും ബന്ധപ്പെട്ട അധികൃതർ നിർമാണം തുടരുന്നതിനിടെയാണ് മതിൽ പൊളിഞ്ഞത്
ചുറ്റിനും നൂറിലേറേ മത്സ്യതൊഴിലാളി കുടുംബങ്ങൾ താമസിച്ചു വരുന്ന പ്രദേശത്തു യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള നിർമാണത്തിൽ ഭീതിയിൽ ആണ് പ്രദേശത്തെ മത്സ്യതൊഴിലാളികൾ.





