കാട്ടാക്കട: പണമിടപാട് സംഘം വീടുകയറി ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേരെ മാറനല്ലൂർ പൊലീസ് ചൈന്നയിൽ നിന്ന് അറസ്റ്റ് ചെയ്തു. വെമ്പായം തേക്കട കന്യമംഗലം, കൊച്ചാലുമൂട് കിഴകത്തിൽ പുത്തൻ വീട്ടിൽദീപക് (31,ഫിറോസ് ), നന്തങ്കോട് മുല്ലശേരി ലയനിൽ (വൈ.എം.ആർ.95) മെറില്ല ഹൗസ് ടി.സി11/1369-ൽ അൽ അമീൻ (34), മുട്ടത്തറ പരവൻ കുന്ന് തുണ്ടുവിളാകത്തു നവോദയ റെസിഡൻസ് (എൻ.ആർ.എ.80-ൽ)ശ്രീജിത്ത് (30, ദിലീപ്) എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞ മൂന്നിന് രാത്രി ഊരുട്ടമ്പലത്ത് ഗോവിന്ദമംഗലം പഴശ്ശി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി അരുൺകുമാറിനെ(31)ആക്രമിച്ചതായാണ് പരാതി. അരുൺകുമാറിന്റെ സഹോദരൻ മാർട്ടിനുമായി നടത്തിയ പണമിടപാടായിരുന്നു ആക്രമണത്തിന് കാരണം.അറസ്റ്റിലായ പ്രതികൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
