ആറ്റിങ്ങൽ.
മൂന്നു മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.
ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാർ മാക്സ് എന്ന വസ്ത്ര സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ രണ്ട് യുവാക്കൾ സഞ്ചരിച്ച പൾസർ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായിരുന്ന ചിറയിൻകീഴ് മുടപുരം തെങ്ങുംവിള സ്വദേശികളായ നെബിൻ പ്രശോഫ്,സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.ബൈക്കിൽ നിന്നും തെറിച്ചുവീണ യാത്രികരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുചക്ര വാഹനത്തിൽ എത്തിയവർ അമിത വേഗതയിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.ഇവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ്റിങ്ങൽ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു
