തിരുവനന്തപുരം : തെറ്റായ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കെ.ജി.ഒ.എം.എ തിരുവനന്തപുരം ജില്ലയിൽ സെപ്റ്റംബർ 26 വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിച്ചു. വിവിധ ആശുപത്രികളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നടപടി ഉടനടി പിൻവലിച്ച് അനുകൂലമായ തീരുമാനം ഉണ്ടായില്ല എങ്കിൽ സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഡി.എച്ച്.എസ് ഓഫീസ് ധർണ്ണ സംഘടിപ്പിക്കും എന്ന് കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഡോ. എസ് പത്മപ്രസാദ് പ്രസ്താവനയിൽ അറിയിച്ചു.
