January 15, 2026

ചിറയിൻകീഴ്: ശ്രീനാരായണ ദർശനങ്ങൾ മാനവ സാഹോദര്യത്തിനു ശക്തി പകരുന്ന ദിവ്യ ഔഷധങ്ങളാണെന്നു അടൂർ പ്രകാശ് എംപി അഭിപ്രായപ്പെട്ടു.ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന താലൂക്കുതല ഗുരുധർമ പ്രബോധന ഉപവാസ യജ്ഞം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുരു സങ്കൽപ്പങ്ങളും കാലികപ്രസക്തിയേറിയ ഗുരുസന്ദേശങ്ങളും ലോകസമൂഹത്തിലാകമാനം പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും പുതുകാലഘട്ടത്തിൽ ഗുരു സരണികകളുടെ പ്രചാരണത്തിനു പുതു തലമുറയെ സജ്ജമാക്കുകയാണു മുഖ്യ കർത്തവ്യമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അധ്യക്ഷനായി. എസ്എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി വക്കം ഗുരു കൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, ശാർക്കര ഗുരുക്ഷേത്ര വനിത ഭക്തജന സമിതി പ്രസിസന്റ് വൽസലപുതുക്കരി, സെകട്ടറി ബീന ഉദയകുമാർ, സഭവിള ആശ്രമം പ്രസിഡന്റ് ഷീല മനോഹരൻ, സെകട്ടറി വിജയ അനിൽകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, സെകട്ടറി ഷീല സോമൻ, വൈസ് പ്രസിഡന്റ് ഷീജ അജയൻ, ജോയിന്റ് സെക്രട്ടറി നിമ്മി ശ്രീജിത്ത്, ട്രഷറർ ഉദയകുമാരി എന്നിവർ പ്രസംഗിച്ചു. നൂറുക്കണക്കിനു വിശ്വാസികൾ ഉപവാസ യജ്ജത്തിൽ പങ്കാളികളായി. ശിവ മൈക്രോഫിനാൻസ് അംഗങ്ങളുടെ സഹസ്രനാമാർച്ചന, മഹാഗുരുപൂജ, അന്നദാനം, പുഷ്‌പാഭിഷേകം, സമാധിപൂജ എന്നിവയോടെ സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *