ആറ്റിങ്ങൽ.സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള മൗന ജാഥയും അനുസ്മരണ യോഗവും ആറ്റിങ്ങലിൽ നടന്നു . കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപം ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിന് മുൻവശത്തു നിന്നു ആറ്റിങ്ങൽ കച്ചേരി നട വരെ നടന്ന ജാഥയിൽ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു , സി.പി.ഐ(എം)ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ. എസ്.ലെനിൻ മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ,ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.*
