ആറ്റിങ്ങൽ :- ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർ കുന്നിൽ നടന്ന ” ഓണത്തിന് ഒരു കൈത്താങ്ങ് ‘ എന്ന പരിപാടിയുടെ ഉത്ഘാടന കർമ്മം പീതാബരകുറുപ്പ് എക്സ് എം. പി നിർവഹിച്ചു. നൂറ്റിഅൻപതിൽ പരം കുടുംബങ്ങൾക്ക് പച്ചക്കറിയുൾപ്പടെ ഉള്ള കിറ്റുകൾ വിതരണം ചെയ്തു. ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ മുഖ്യ പ്രഭാക്ഷണം നടത്തി.
സമ്മേളനത്തിൽ സാംസ്കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ നായർ, എ. ഗോപി, ശാസ്തവട്ടം രാജേന്ദ്രൻ, നാസർ പള്ളിമുക്ക്, എസ്.മധുസൂദനൻ നായർ,ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.
