ചിറയിൻകീഴ് : പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെയുള്ള സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 25 വരെയുള്ള ക്യാമ്പയിന്റെ ഭാഗമായി SDPI ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് “നിസാം മുടപുരം” നയിച്ച വാഹന പ്രചരണ ജാഥ വേങ്ങോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ജാഥാപര്യടനം നടത്തി കഠിനംകുളം പഞ്ചായത്തിലെ കണിയാപുരം പള്ളിനടയിൽ സമാപിച്ചു.
സമാപന സമ്മേളനം എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് തോളിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷജീർ ആശംസ അറിയിച്ചു സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് നിസാം മുടപുരം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുസമ്മിൽ എ എസ്, മണ്ഡലം ഭാരവാഹികൾ ആയ അനസ് കോരാണി, റിയാസ് പള്ളിനട, ഷിനാസ് പള്ളിനട, ഷിബു കോരാണി, നാസർ, റാഫി, ഷാജഹാൻ മൗലവി, സൈജ നാസർ, സജീവ്, എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ സ്ഥലങ്ങളിൽ സുൽഫി വേങ്ങോട്, സിദ്ദിഖ് മൗലവി എന്നിവർ സംസാരിച്ചു
