നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിലെ പൂർവ്വ വിദ്യാർത്ഥിയും Ex MLA യും CITU സംസ്ഥാന പ്രസിഡൻ്റുമായിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് മാനേജർ സുഭാഷ് ചന്ദ്രൻ നിർമ്മിയ്ക്കുകയും, ഗിരി ആരാധ്യ രചനയും സംവിധാനവും നിർവ്വഹിച്ച
“വിപ്ലവത്തിൻ്റെ സുവർണ്ണ നാരുകൾ ‘ എന്ന ഡോക്യുമെൻ്ററി ഫിലിം വളർന്നു വരുന്ന തലമുറകളിലേയ്ക്ക് രാഷ്ട്രീയ അവബോധവും ത്യാഗ മനോഭാവവും സൃഷ്ടിച്ചെടുക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി നോബിൾ അക്കാഡമിക് തീയറ്ററിൽ പ്രദർശിപ്പിയ്ക്കുകയുണ്ടായി,
പുതു തലമുറയിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ കാലഘട്ടങ്ങളിൽ ഒരു ജനത അനുഭവിച്ചിരുന്ന കഷ്ടപ്പാടുകളും പട്ടിണി ജാഥകളും അതിജീവനത്തിന് വേണ്ടി നടന്നിരുന്ന പോരാട്ടങ്ങളും ഒരു നവ്യാനുഭവം തന്നെയായിരുന്നുവെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.
അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി നാളെ ഒക്ടോബർ 5 ന്
രാവിലെ 11.മണിയ്ക്ക് പ്രസ്തുത ഡോക്യുമെൻ്ററിയുടെ പ്രദർശനം അഭ്യുദയകാംക്ഷികൾക്ക് വേണ്ടി നടത്തുന്നതായിരിയ്ക്കും
