ആറ്റിങ്ങൽ .നഗരസഭ 12 ആം വാർഡ് കോസ്മോ ഗാർഡൻ റോഡിലെ ചെളി കെട്ടിൽലാണു ഓട്ടോറിക്ഷ മറിഞ്ഞത് അപകടത്തിൽ വിദ്യാർത്ഥിയുടെ കാൽ ഒടിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരും വാർഡ് കൗൺസിലറും പൊതു പ്രവർത്തകരും ചേർന്ന് ഇതിനു കാരണക്കാരായ രണ്ട് വസ്തുക്കളുടെ ഉടമകളെ വിളിച്ചു വരുത്തുകയും ചെയ്തു .തുടർന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സ്ഥലത്ത് എത്തുകയും ഇതിനു വേണ്ട അടിയന്തിര നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ ചെയ്യാമെന്ന് വസ്തു ഉടമകൾ ചെയർപേഴ്സനു ഉറപ്പ് നൽകുകയും ചെയ്തു…
വാർഡ് കൗൺസിലർ സുധർമ്മ, പൊതുപ്രവർത്തകരായ അനസ്, അഖിൽ,സാബു, ഷിബു,അശ്വതി, ചിത്ര, തുടങ്ങി പ്രദേശവാസികളും സന്നിഹിദരായി



