നഗരൂർ : പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.നഗരൂർ കടവിള പുല്ലുതോട്ടം ആകാശ് ഭവനിൽ ആദർശ് (28) ആണ് മരണപ്പെട്ടത്. കടവിളയിലെ അദാനി പാറ ക്വാറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ സുഹൃത്തായ രഞ്ജിത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ആറ്റിങ്ങൽ അഗ്നിരക്ഷാസേനഎത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. നഗരൂർ പോലീസ് കേസെടുത്തു. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും
