കഠിനംകുളം -അഴൂർ ഗ്രാമപഞ്ചായത്തുകളിലൂടെ സർവീസ് നടത്തിയിരുന്ന മാടൻവിള ബസ് സർവീസ് പുനരാരംഭിക്കുന്നതിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മോഹന്റെ നേതൃത്വത്തിൽ കണിയാപുരം KSRTC ഡിപ്പോ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം സമർപ്പിച്ചു. കഴക്കൂട്ടം മേനംകുളം വഴി ചിറ്റാറ്റുമുക്ക് ചാന്നാങ്കര പുതുക്കുറിച്ചി വഴി പോയി മാടൻവിളയിൽ അവസാനിക്കുന്ന ബസ് സർവീസ് ആയ മാടൻ വിള ബസ് സർവീസ് നിലച്ചിട്ട് മൂന്ന് വർഷത്തിൽ കൂടുതൽ ആകുന്നു. തീരദേശ നിവാസികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ബസ് സർവീസ് ആയിരുന്നു ഇത് .കഠിനംകുളം -അഴൂർ ഗ്രാമപഞ്ചായത്തുകളിലെ സാധാരണ ജനവിഭാഗങ്ങളുടെ ആശ്രയം ആയിരുന്നു മാടൻവിള ബസ്.വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലയിൽ തൊഴിൽ ചെയ്തിരുന്നവരുടെ ഏക ആശ്രയം ആയിരുന്നു ഈ ബസ് സർവീസ്..യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ് രാജേഷ് ശബരിയാർ,യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആന്റണി ഫിനു,കൈലാസ് ആറ്റിപ്ര, ശ്യം തുടങ്ങിവർ നേതൃത്വം നൽകി….


