വക്കം : മഴ കനത്തതോടെ വക്കത്തെ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ടുള്ള ഭാഗത്തെ റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ അപകടങ്ങളും ഇവിടെ പതിവാണ്. പലഭാഗത്തും വഴിവിളക്കുകൾ ഇല്ല. രാത്രികാലങ്ങളിൽ കാൽനടയാത്രയും ഏറെ ക്ലേശകരമായി. റോഡുകളിലെ വെള്ളക്കെട്ട് വീടുകൾക്കുള്ളിൽ വെള്ളം കയറുന്ന അവസ്ഥയിലായിരിക്കുകയാണ്. പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പൊട്ടിപ്പൊളിഞ്ഞ് തകർന്ന നിലയിലാണ്.
