വെള്ളറട : ഇരുചക്രവാഹനങ്ങൾ മുതൽ ലോറി വരെ. കാലപ്പഴക്കത്താൽ ജീർണിച്ചവയും ടയറുകൾ ഇല്ലാതെ ഉരുട്ടിനീക്കാൻപോലും സാധിക്കാത്ത വാഹനങ്ങളുടെയും കൂമ്പാരം. മലയോര മേഖലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളുടെ പരിസരം വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് നിറയുകയാണ്.
