ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനും പാലസ് റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ ഡയറ്റ് സ്കൂളിന് മുന്നിലായി രൂപപ്പെട്ട കുഴികൾ നികത്തണമെന്നും, റോഡിലെ അറ്റ കുറ്റ പണികൾ നടത്തി വളരെ തിരക്കേറിയ പ്രധാനപ്പെട്ട ഈ റോഡിന്റെ ശോചനീയ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിനു മുന്നിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു പ്രതിഷേധ സമരം ഡിസിസി മെമ്പർ ശ്രീ. ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീ. ടി. സി. ഷൈജു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എച്ച് ബഷീർ, വി കെ സുരേഷ് ബാബു, മണമ്പൂർ സതീശൻ, കിരൺ കൊല്ലമ്പുഴ, കെ സുരേന്ദ്രൻ നായർ, എസ് ഭാസി, ശ്രീമതി. വക്കം സുധ തുടങ്ങിയവർ സംസാരിച്ചു .
