ആലംകോട്.വീട്ടിൽ അതിക്രമിച്ചു കയറി പാർക്ക് ചെയ്തിരുന്ന കാർ കത്തിച്ച കേസിൽ മകനും മാതാവും അറസ്റ്റിലായി. ഇക്കഴിഞ്ഞ നവംബർ 11ന് ആലംകോട് ഹൈ സ്കൂളിനു സമീപം ദാറുസ്സലാമിൽ സഫറുദ്ദീൻ്റെ കാർ ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിച്ച കേസിലെ പ്രതികളെയാണ് നഗരൂർ പോലീസ് പിടികൂടിയത് .വീട്ടുടമസ്ഥൻ്റെ മകളൂടെ സഹപാഠിയും മാതാവുമാണ് പോലീസ് പിടിയിലായത്. മാതാവിന് ഒപ്പം ഇരുചക്ര വാഹനത്തിൽ എത്തിയാണ് ലക്ഷങൾ വിലയുള്ള കാറിന് നേരെ പെട്രോൾ കത്തിച്ഛെറിഞ്ഞത്. കാറിലും വീട്ടിലും പടർന്ന് പിടിച്ച തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനിയുടെ പിതാവിനും പൊള്ളലേറ്റിരുന്നു. ഇതിനുമുമ്പും ഇവർ ഈ വീട്ടിലെത്തി വിദ്യാർത്ഥിനിയുടെ മാതാവിനെ ആക്രമിച്ചതിന് നഗരൂർ പോലീസ് കേസെടുത്തിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ കണ്ടെത്താൻപോലീസിന് കഴിഞ്ഞത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം നഗരൂർ എസ് എച്ച് ഓ അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാതാവിനെ ആറ്റിങ്ങൽ കോടതിയിലും മകനെ ജുവനൈൽ കോടതിയിലും ഹാജരാക്കി.
