കേരളത്തിൽ വ്യാപാര രംഗത്ത് നിറശോഭയോടെ നിറഞ്ഞ് നില്ക്കുന്ന
രാജകുമാരി ഗ്രൂപ്പ് ആതുര ശുശ്രുഷ രംഗത്തേക്ക് കൂടി കടക്കുന്നു.രാജകുമാരി കനിവിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ പുതിയൊരു ആശയം കൂടി മിഴി തുറക്കുമ്പോൾ നാട്ടിലെ ഒരു പാട് രോഗികളെ കൂടി ചേർത്ത് നിർത്താൻ ടീം രാജകുമാരിക്ക് സാധിക്കും.ഇവർ പുതിയതായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെൻറ്ററിന്റെ ഉദ്ഘാടനം നവംബർ 20 ന് വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയപ്പെടുന്നു.ഇന്ന് കേരളത്തിൽ ലഭ്യമാകുന്ന എല്ലാ വിധ സജ്ജീകരണങ്ങളും ഉൾപ്പെടുത്തി അത്യാധുനിക രീതിയിലാണ് ഇവിടുത്തെ പ്രവർത്തന രീതി.ഡയാലിസിസ് സെൻറ്റർ കൂടാതെ ഫിസിയോ തെറാപ്പി,ലാബോറട്ടറി,ജനറൽ മെഡിസിൻ വിഭാഗം ,ഫാർമസി സൗകര്യങ്ങളും ഇവിടെ സുസജ്ജമാണ്.



പുതിയ ഡയാലിസിസ് സെൻറ്റർ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്കായി സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ഇവിടെ
നടത്തപ്പെടുന്നു.പൂർണ്ണമായി സൗജന്യ നിരക്കിൽ നടത്തപ്പെടുന്ന ഈ ക്യാമ്പ് നിങ്ങൾ ഏവരും പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.കൂടുതൽ വിവരങ്ങൾക്ക് 755900036 എന്ന നംബറിൽ ബന്ധപ്പെടുക
